വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ സ്ഥാനമുണ്ട്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വസം.
അശ്വതി നാളുകാര്‍ വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. അഹംഭാവവും മിഥ്യാധാരണകളും ഉപേക്ഷിച്ചു സമന്വയ സമീപനം സ്വീകരിക്കുവാൻ യുക്തി തോന്നും. ഭരണി നാളുകാര്‍ വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഈയാഴ്ച്ചത്തെ രാശിഫലം അറിയാം.
അശ്വതി
വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. അഹംഭാവവും മിഥ്യാധാരണകളും ഉപേക്ഷിച്ചു സമന്വയ സമീപനം സ്വീകരിക്കുവാൻ യുക്തി തോന്നും.
ഭരണി
വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വിധിച്ച പ്രവൃത്തികളിൽ നിന്നും വ്യതിചലിച്ചു പ്രവർത്തിച്ചാൽ അബദ്ധം സംഭവിക്കും.
കാർത്തിക
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സുപ്രധാനമായ കാര്യങ്ങൾ ഒഴിവാക്കി അപ്രധാനമായ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം.
രോഹിണി
ആശയവും ലക്ഷ്യവും വ്യക്തമല്ലാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പി ന്മാറും . വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈ വരിക്കും
മകയിരം
പഠിച്ച സ്ഥാപനത്തിൽ ഉദ്യോഗത്തിന് അവസരം വന്നുചേരും. മേലധികാരിയുടെ സംശയങ്ങൾക്കു വിശദീകരണം നൽകുവാനിടവരും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
തിരുവാതിര
സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാൻ സാധിക്കും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും.
പുണർതം
വ്യത്യസ്തമായ പ്രവർത്തനങ്ങൾ തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കുവാൻ സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.
പൂയം
പ്രത്യേക പാഠ്യപദ്ധതിയിൽ ചേരും. പ്രണയ ബന്ധത്തിന് അന്തിമമായി രക്ഷിതാക്കളിൽ നിന്ന് അനുമതി ലഭിക്കും. പുതിയ ഉൽപന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുവാൻ അത്യന്തം പരിശ്രമം വേണ്ടിവരും.
ആയില്യം
അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. മത്സര രംഗങ്ങളിൽ വിജയിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.
മകം
വ്യവസ്ഥയില്ലാത്ത കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് ഉദ്യോഗത്തിനു പരിശ്രമിക്കും. സഹപ്രവർത്തകർ ചെയ്തുവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും.
പൂരം
സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാനും ആശയവിനിമയങ്ങൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. തുടങ്ങിവച്ച പ്രവർത്തനങ്ങൾ ബന്ധുസഹായത്താൽ പൂർത്തീകരിക്കും.
ഉത്രം
ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗ മാറ്റമുണ്ടാകും. ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
അത്തം
പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. സഹോദരന്റെ നിർബന്ധത്താൽ പിതൃസ്വത്ത് ഭാഗം വയ്ക്കുവാൻ തയാറാകും.
ചിത്തിര
സ്വന്തം കാര്യം മാറ്റിവച്ച് അന്യരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്ന പ്രവണത ഒഴിവാക്കണം. വിദഗ്ധ നിർദേശത്താൽ സുരക്ഷിതമായ മേഖലയിൽ പണം മുടക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
ചോതി
ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. കുടുംബത്തിൽ ചിലരുടെ അപ്രീതിയുള്ള വചനങ്ങളാൽ മാറിത്താമസിക്കും.
വിശാഖം
അതിമോഹങ്ങൾക്കു നിയന്ത്രണം വേണമെന്ന മാതാപിതാക്കളുടെ നിർദേശം സർവാത്മനാ സ്വീകരിക്കും. സദുദ്ദേശ്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ വിപരീതമായി ഭവിക്കും.
അനിഴം
സമന്വയ സമീപനം ദാമ്പത്യ സൗഖ്യത്തിനും മനഃസമാധാനത്തിനും വഴിയൊരുക്കും. പ്രലോഭനങ്ങളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടാകുമെങ്കിലും സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കരുത്.
തൃക്കേട്ട
മനസ്സിലുദ്ദേശിക്കൂന്ന കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്.
മൂലം
മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മാതാപിതാക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്ക് അവസരം ലഭിക്കും. സഹായം ചെയ്തുകൊടുത്തവർ വിരോധികളായി തീരും.
പൂരാടം
അപ്രതീക്ഷിതമായി പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുവാനിടവരും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ സാധിക്കും. ഹ്രസ്വകാല പദ്ധതികൾക്കു പണം മുടക്കും.
ഉത്രാടം
അശ്രദ്ധ കൊണ്ടും ധാരണാശക്തിക്കുറവു കൊണ്ടും വീഴ്ചയ്ക്കു സാധ്യതയുണ്ട്. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. അനാവശ്യമായ ആധിയും ഭീതിയും ഉപേക്ഷിക്കണം.
തിരുവോണം
വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുവാൻ തയാറാകും. അശ്രാന്ത പരിശ്രമത്താൽ ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ പരിഹരിക്കും. നിലനിൽപിന്നാധാരമായ ചെറിയ ഉദ്യോഗത്തിന് അവസരം ലഭിക്കും.
അവിട്ടം
വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ സൽക്കീർത്തി വർധിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. അമിതമായ ആത്മവിശ്വാസം അരുത്. വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും.
ചതയം
ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണം വന്നുചേരും. അനുഭവജ്ഞാനത്താൽ അഹംഭാവം ഉപേക്ഷിക്കും.
പൂരുരുട്ടാതി
പഠിച്ച വിഷയങ്ങൾ വേണ്ട വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. വസ്തുതർക്കം രമ്യമായി പരിഹരിക്കും. അധികൃതരുടെ പ്രത്യേക പരിഗണനയിൽ അധഃപതിച്ചു കിടക്കുന്ന മേഖലയ്ക്കു പുനർജീവൻ നൽകും.
ഉത്തൃട്ടാതി
സാമ്പത്തിക വരുമാനം കുറഞ്ഞതിനാൽ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. സഹപ്രവർത്തകർക്കു സ്ഥലം മാറ്റമായതിനാൽ ജോലിഭാരം വർധിക്കും. പിതാവിന്റെ അസുഖങ്ങൾക്കനുസൃതമായി പലപ്പോഴും ജന്മനാട്ടിൽ പോകേണ്ടതായി വരും.
രേവതി
സുഹൃത്സഹായത്താൽ ദുർഘടങ്ങൾ തരണം ചെയ്യും. അനുഭവജ്ഞാനത്താൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നും പിന്മാറും. വികസനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ അവസരം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക