നാവ് കണ്ടാൽ മതി ഒരാളുടെ ആരോഗ്യം അറിയാൻ. എന്തെങ്കിലും അസുഖവുമായി ഡോക്ടറെ കാണാൻ പോകുമ്പോൾ അദ്ദേഹം ആദ്യം പറയുന്നത് നാവു നീട്ടാനായിരിക്കും. ഇത് തന്നെ നാവിൽ നിന്നും ആരോഗ്യസ്ഥിതിയെ പറ്റി മനസിലാക്കാം എന്നതിന്റെ തെളിവാണ്. ഇത് എങ്ങനെയെന്ന് നോക്കാം.
ആരോഗ്യമുള്ള ആളുടെ നാവ്
ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും.
കടുത്ത ചുവപ്പു നിറമുള്ള നാവ്
വിറ്റാമിൻ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും.
നാവിൽ വെളുത്ത നിറം
രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലുമാണ് നാവിൽ വെളുത്ത നിറത്തിലുള്ള പൂപ്പൽ കാണപ്പെടുന്നത്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോഴും ചിലപ്പോൾ നാവിൽ പൂപ്പൽ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവിൽ പൂപ്പൽബാധ കാണപ്പെടാറുണ്ട്.
നാവിൽ മഞ്ഞ നിറം
ബാക്ടീരിയൽ ഇൻഫക്ഷൻ ആണ് മഞ്ഞനിറത്തിലുള്ള നാവിന്റെ കാരണം. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പൽബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവിൽ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളിൽ സ്ട്രോക്കിനു മുന്നോടിയായും നാവിൽ മഞ്ഞ നിറത്തിലുള്ള പൂപ്പൽബാധ കാണപ്പെടാറുണ്ടെന്നു വിദഗ്ദ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക