ചൈനീസ് വിശ്വാസ പ്രകാരം പ്രധാന വാതിൽപ്പിടിയിൽ നാണയങ്ങൾ തൂക്കിയിടുന്നത് കുടുബത്തിലുള്ളവരുടെ ഭാഗ്യവർദ്ധനവിന് ഉത്തമാണ്. ഭവനത്തിന്റെ മുൻവാതിലിന്റെ അകത്തെ വാതിൽപ്പിടിയിൽ പഴയ ചൈനീസ് നാണയങ്ങൾ ഒരു ചുവന്ന ചരടിൽ കെട്ടിയിടുക. ഭാഗ്യത്തെ വീട്ടിലേയ്ക്ക് സ്വീകരിക്കുന്നതിന്റെ പ്രതീകമായി ഒരു ചെറിയ മണി പുറത്തെ വാതിൽപ്പിടിയിൽ തൂക്കിയിടാവുന്നതാണ്. ഭവനത്തിലേയ്ക്ക് കടന്നുവന്നു കഴിഞ്ഞ ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ് അകത്തു തൂക്കിയിട്ടിരിക്കുന്ന നാണയങ്ങൾ .അടുക്കള വാതിലിൽ വീട്ടിൽ നിന്നു പുറത്തേയ്ക്ക് പോകുന്നതിനെ കുറിക്കുന്ന വാതിലായതിനാൽ അടുക്കളവാതിലിൽ നാണയങ്ങൾ തൂക്കാൻ പാടില്ല. അവിടെ നാണയങ്ങൾ തൂക്കുന്നത് ധനഭാഗ്യം വീട്ടിൽനിന്ന് നഷ്ടപ്പെടുന്നതിന്റെ പ്രതീകമാണ്.
ഒരു വരിയിലെന്ന പോലെ മൂന്നു വാതിലുകൾ വരുന്നത് ചൈനീസ് ഫെങ് ഷൂയ് പ്രാകാരം മാരകമായ ഒരു ഭൗതികദോഷമാണ് . ഒരേ വരിയിൽ മൂന്ന് വാതിലുകൾ വരുന്നതു കടന്നു വരുന്ന ഊർജ്ജം അതിവേഗം സഞ്ചരിച്ച് ഏറ്റവും പുറകിലുള്ള മുറിയിലെത്തി നിൽക്കാൻ കാരണമാകും..ഇടയ്ക്കുള്ള വാതിലുകൾ മാറ്റി സ്ഥാപിച്ചാൽ ഇതിനൊരു പരിഹാരമാകും.
വളരെ ഉയരത്തിൽ ജലമുണ്ടാകുന്നത് ഫെങ് ഷൂയി നിർദ്ദേശമനുസരിച്ച് അപകടകരമാണ്, ഇല സംഭരണി കിടപ്പുമുറിയുടെ മുകളിലായിട്ടാണ് വരുന്നത് ദോഷകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക