‘ന്ന താൻ കേസ് കൊട്’ എന്ന സിനിമയിൽ സുരേശൻ കാവുംതാഴെ തന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ഒരു പോലീസുകാരൻ വന്ന് സമൻസ് കൊടുക്കാൻ ശ്രമിക്കുന്ന ഒരു സീനുണ്ട്. എന്താണ് സമൻസ് എന്നോ എന്താണ് വാറണ്ട് എന്നോ അറിയാതെയുള്ള സുരേശന്റെ പ്രതികരണവും രസകരമായ നിമിഷങ്ങളാണ്.
യഥാർത്ഥത്തിൽ എന്താണ് ഈ പറയുന്ന സംഭവങ്ങൾ..
വാറണ്ട് എന്നാൽ ഇങ്ങനെയാണ്..
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയെ കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു നിർബന്ധപൂർവ്വം എത്തിക്കാനുള്ള മാർഗ്ഗം ആണ് വാറന്റ്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുകയോ വിസമ്മതിക്കുകയോ ചെയ്താൽ കോടതി രേഖാമൂലം പോലീസിന് അയക്കുന്ന നോട്ടീസ് ആണ് വാറന്റ്. പ്രസ്തുത വ്യക്തിയെ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോ മറ്റേതെങ്കിലും നീതിനിര്വഹണവിഭാഗത്തിനോ നൽകുന്ന ഉത്തരവാണ് വാറന്റ്. വാറന്റ് നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക