മുപ്പതുകളിലും നാൽപ്പതുകളിലും പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്ന ലൂയിസ് മക്നീസ് ജ്യോതിഷത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. ജ്യോതിഷത്തെ എങ്ങനെ വ്യാഖ്യാനിക്കാം, നടപ്പിലാക്കാം എന്നതായിരുന്നു അത്. 1950-ലെ മഹത്തായ ചിത്രമായ സൺസെറ്റ് ബൊളിവാർഡിൽ ജ്യോതിഷം ഒരു ജനപ്രിയ വിനോദമായി മാറി.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം, ഉത്സാഹം ഇവ കാണുന്നു; മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. മേടം മുതല് മീനം വരെ ഇന്നത്തെ രാശിഫലം അറിയാം
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, അപകടഭീതി ഇവ കാണുന്നു.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ ഫലവത്താവാം.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, പ്രതീക്ഷിച്ച കാര്യങ്ങൾക്കു തടസ്സം, പരീക്ഷാതടസ്സം, ശരീരസുഖക്കുറവ്, ഇവ കാണുന്നു. ഉദ്ദിഷ്ടഫലസാധ്യതയ്ക്കു കുറവ് കാണുന്നു. യാത്രകൾ സൂക്ഷിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വേണ്ടപ്പെട്ടവരുമായി അകലാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഉത്സാഹം, ആരോഗ്യം, മത്സരവിജയം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാനുള്ള പണം തിരികെ ലഭിക്കാം.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, സ്ഥലംമാറ്റം ഇവ കാണുന്നു. വാക്കുകള് സൂക്ഷിക്കുക. പ്രവർത്തനം ചാതുര്യത്തോടു കൂടി പൂർത്തിയാക്കുവാൻ ശ്രമിക്കുക.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, മേലധികാരിയുമായി തർക്കം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി അകലാൻ സാധ്യത കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. അദ്ഭുതകരമായി കാര്യങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം.
തുലാം
ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, തർക്കം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി അകലാം. വാക്കുകള് സൂക്ഷിക്കുക.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. വാക്കു തെറ്റിക്കാം, തടസ്സങ്ങൾ വന്നു ചേരാം. ഉപയോഗസാധന നഷ്ടം കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
അപ്രതീക്ഷിതമായി വരുമാനം വന്നു ചേരാം. യാത്രകൾ ഫലവത്താവാം. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, ശരീരക്ഷീണം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വരുമാനം തടസ്സപ്പെടാം.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, തൊഴിൽലാഭം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഉത്സാഹം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക