ചെമ്പരത്തി ഗുണങ്ങൾ പഴയ കാലം മുതൽ നാം അറിഞ്ഞുപയോഗിക്കുന്നവരാണ് . പല ആയുർവേദ മരുന്നുകളിലും ഷാംപൂ, സോപ്പ് എന്നിവയിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തി പൂവിൽ ബീറ്റ കരോട്ടിൻ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. എന്നാൽ വണ്ണം കുറക്കാൻ ചെമ്പരത്തി ചായ വളരെ ഉത്തമമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്
ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ചെമ്പരത്തി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ…
ചെമ്പരുത്തി പൂവ് 6 എണ്ണം
ഇഞ്ചി 1 കഷ്ണം
പട്ട ഒരു ചെറിയ കഷ്ണം
വെള്ളം 3 ഗ്ലാസ്
തേൻ ആവശ്യത്തിന്
നാരങ്ങാനീര് 1/2 നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം…
ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. പാത്രത്തിൽ 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വയ്ക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കുക…
പ്രതികരിക്കാൻ ഇവിടെ എഴുതുക