മലയാളികളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പോഷകം കുറഞ്ഞ ഭക്ഷണവും കാരണം ഭൂരിഭാഗം പേരിലും മുടി കൊഴിച്ചിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.
വ്യായാമക്കുറവ്, ഉറക്കകുറവ് എന്നിവയൊക്കെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് . ഇത് എങ്ങനെ പരിഹരിക്കാം?
മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റി, നല്ല തിളക്കവും ആരോഗ്യവുമുള്ള മുടി ലഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഭക്ഷണം ക്രമീകരിക്കുക എന്നതു തന്നെയാണ്. മുടി കൊഴിച്ചിൽ പൂർണമായും മാറ്റി മുടി തഴച്ച് വളരാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ:
അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്ന ചെറുപയറിൽ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫോസ്ഫറസ്, ഫൈബർ എന്നി പോഷകങ്ങൾ എല്ലാം ഒത്തു ചേർന്ന ഒരു വിശിഷ്ട വിഭവമാണ് ചെറുപയർ.
മുടി വളർച്ചയ്ക്ക് ഏറ്റവും ആത്യാവശ്യമായ ധാതുക്കളാണ് ഇതിലെ അയണും, ഫോളിക് ആസിഡുകളും. തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണത്തെ വർദ്ധിപ്പിക്കുന്നതിൽ ഇതിന് പ്രത്യേക പങ്കുണ്ട്. അതുപോലെ തലയോട്ടിയിലേക്കും ശിരോചർമത്തിലേക്കും ഉള്ള രക്തചംക്രമണം മികച്ച രീതിയിലാക്കാനും ഇത് അവസരം ഒരുക്കുന്നു.
വാൾനട്ട്, ബദാം, പൈൻ നട്ട് എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്. ഡയറ്റിൽ ഇവ ചേർക്കുന്നത് വഴി ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാൻ സാധിക്കുന്നു.
അതുപോലെ ബ്രസീൽ നട്സുകളിൽ സൈലേനിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സുകളിൽ ഈ പറഞ്ഞ പോഷകങ്ങളെ കൂടാതെ ഒമേഗാ -3 യും ഫാറ്റി ആസിഡുകളും ബയോട്ടിനും ഒക്കെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് എല്ലാം തികഞ്ഞ ഒരു പോഷക സമ്പന്ന വിഭവമാണ് ഓരോ നട്സുകളും എന്ന് ഉറപ്പിച്ചു പറയാം. മുടി തഴച്ച് വളരാൻ സഹായിക്കുകയും ചെയ്യും.
ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫാറ്റി ആസിഡുകൾ. വിവിധ മത്സ്യങ്ങളിൽ നിന്ന് നമുക്കിത് എളുപ്പത്തിൽ ലഭ്യമാകും. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഒരു പ്രഥമ സ്ഥാനം അർഹിക്കുന്ന ഒന്നാണ് മീനുകൾ. ഇവയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയത്തിനും, ചർമ്മത്തിനും കണ്ണുകൾക്കും ഒക്കെ വളരെയധികം ഗുണപ്രദമാണ് എന്നതിലുപരി മുടികൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ പ്രത്യേക ശേഷിയുള്ളവയാണ്.
തലമുടി സംരക്ഷണത്തിന്റെ കാര്യത്തിൽ ബെറിയേക്കാൾ നല്ല മറ്റൊരു പഴവർഗ്ഗം ഇല്ല എന്ന് വേണം പറയാൻ. വിറ്റാമിൻ സി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ബെറികൾക്ക് മുടികൊഴിച്ചിലിനെ തടഞ്ഞു നിർത്താനുള്ള പ്രത്യേക കഴിവുണ്ട്. ഇത് ശിരോചർമത്തിൽ രക്തയോട്ടത്തെ വർദ്ധിപ്പിച്ചുകൊണ്ട് മുടിയിഴകൾക്ക് ആരോഗ്യമേകുന്നു.
ബെറികളിൽ വിറ്റാമിൻ ബി മികച്ച അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശിരോചചർമ്മത്തിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ നൽകിക്കൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക