കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിപ്പിക്കുന്ന ഒന്നാണ് തലയിലെ പേൻശല്യം. പേൻശല്യം മാറാൻ പലവഴികളും പരീക്ഷിച്ചിട്ടും വിജയിക്കാത്തവർക്ക് ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കാം
കറിവേപ്പിന്റെ കായ കാടിയിൽ അരച്ച് തലയിൽ തേക്കുക. ഇത് പേൻ പോകാൻ മികച്ച ഒരു മരുന്നാണ്. ആഴചയിൽ ഒരിക്കൽ വീതം പേൻശല്യം പൂർണമായും മാറുന്നത് വരെ ഇത് തുടരാം.
മഞ്ഞളും ആര്യവേപ്പിലയും നന്നായി അരച്ച് തലയിൽ പുരട്ടി അര മണിക്കൂറിന് ശേഷം തക്കാളി തേച്ച് തല കഴുകുക. രണ്ട് മൂന്ന് തവണ ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പേൻ നശിച്ച് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക