ഭക്ഷണത്തിന്റെ മണത്തിനും വേണ്ടി നാം ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് തക്കോലം. നക്ഷത്ര ആകൃതിയിൽ കാണാൻ മനോഹരമായ ഇത് മണത്തിന് പുറമെ ഭലക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലേക്ക് എത്തുന്നത് നിരവധി ആരോഗ്യഗുണങ്ങളും സമ്മാനിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റി ഡിപ്രസന്റ് ഗുണങ്ങളുള്ള തക്കോലം വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നു.
താക്കോലത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് ഉറങ്ങാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിപ്പിക്കാൻ കഴിവുള്ളതിനാൽ സുഖകരമായ ഉറക്കം ലഭിക്കുന്നു.
ദഹനപ്രക്രിയയിൽ ഇത് വളരെയധികം സഹായിക്കുന്നു. ഗ്യാസ് ട്രബിൾ, അസിഡിറ്റി, മലബന്ധം എന്നിവ കുറയ്ക്കാൻ ഇത് ഉത്തമമാണ്.
ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിന് എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാലും ഇത് നമ്മുടെ ചർമ്മത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഏറ്റവും നല്ലൊരു മാർഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക