കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ് . കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കുമുണ്ട് ഗുണങ്ങള്‍. കുഞ്ഞിനു കുറച്ചു നാള് മാത്രമേ മുലപ്പാല്‍ കൊടുക്കാന്‍ പറ്റുകയുള്ളൂവെങ്കിലും കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷിക്ക് മുലപ്പാല്‍ ഗുണകരമായിരിക്കും എനാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് .
കുഞ്ഞുങ്ങളെ ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു .
ആറ് മാസമെങ്കിലും മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പിന്നീട് വയറിളക്കം, ശ്വാസകോശ രോഗങ്ങള്‍, ചെവിയില്‍ പഴുപ്പ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത്തരം കുഞ്ഞുങ്ങളില്‍ ശിശുമരണ നിരക്കിനുള്ള സാധ്യത 21 ശതമാനം കൂടുതലാണ്.
മുലപ്പാല്‍ കഴിക്കാത്ത കുഞ്ഞുങ്ങളില്‍ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്ന അപായകരമായ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.
പ്രമേഹം, ലിംഫോമ, രക്താര്‍ബ്ബുദം, അമിതഭാരം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ആസ്ത്മ എന്നിവയ്ക്കും സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക