മലയാള സിനിമയിൽ റോഷോക് എന്ന മമ്മൂട്ടി ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇത് വരെ മലയാള സിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത മേക്കിങ് ആണ് ചിത്രത്തിന്റെ പ്രത്യേകത. സിനിമയിൽ മമ്മൂട്ടിയുടെ അഭിനയത്തോടൊപ്പം തന്നെ ഏറെ പ്രശംസയേറ്റു വാങ്ങിയ പ്രകടനം ആണ് ബിന്ദു പണിക്കർ കാഴ്ച വച്ചിരിക്കുന്നത്. കരിയറിൽ ഇതുവരെ ചെയ്യാത്ത തരം വേഷമാണ് ബിന്ദു സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപുമായി തനിക്കുള്ള സാഹോദര്യ ബന്ധത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കർ.
” ദിലീപ് നല്ലൊരു സുഹൃത്താണ്. ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സീനുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ഒക്കെ ചെയ്യാൻ മിടുക്കനാണ്. വളരെയധികം ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവർക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. ഒരു കുഞ്ഞ് അനിയൻ അല്ലെങ്കിൽ സഹോദരൻ അങ്ങനെയാണ്. ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല. ” ബിന്ദുപണിക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക