ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായ പാകിസ്ഥാനുമായി ഒക്ടോബർ 23 ന് ടി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കാൻ പോകുന്നു.
എന്നാൽ ഇതിന് മുമ്പ് വന്ന ഒരു വാർത്ത പാകിസ്ഥാൻ ടീമിന്റെ സന്തോഷം വർധിപ്പിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. സന്നാഹ മത്സരത്തിന് മുമ്പ് പാകിസ്ഥാൻ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രീദി പൂർണ്ണ ഫിറ്റായി കളിക്കാൻ തയ്യാറാണ്.
ഒക്ടോബർ 17, 19 തീയതികളിൽ യഥാക്രമം ഇംഗ്ലണ്ട്,അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ പാകിസ്ഥാൻ ടീം സന്നാഹ മത്സരം കളിക്കും. ഈ മത്സരത്തിന് മുമ്പ് ഷഹീൻ ഷാ അഫ്രീദി ടീമിനൊപ്പം ചേരും. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ടീം മാനേജ്മെന്റ് നിരീക്ഷിക്കും. പരുക്ക് കാരണം അഫ്രീദി ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല.
തിരിച്ചുവരവിന്റെ ആവേശത്തിലാണ് ഷഹീൻ ഷാ അഫ്രീദി. “എന്റെ ടീമിൽ വീണ്ടും ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്. ടീമിൽ നിന്നും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമിൽ നിന്നും വിട്ടുനിൽക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
ഷഹീൻ ഷാ അഫ്രീദി ഫിറ്റാണെന്ന വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ ലോകകപ്പിൽ അഫ്രീദി ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല് തകർത്തപ്പോൾ ടീമിനൊപ്പം ആരാധകരും ഈ കാര്യം മറന്നിട്ടില്ല.
തന്റെ 4 ഓവറിൽ 31 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ അവരുടെ ആദ്യ വിജയം നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇത്തവണയും ടീം ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ഷഹീനെ നേരിടാൻ ടീം പ്രത്യേക തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക