ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഏവര്‍ക്കും അറിയാം. ചൊവ്വാഴ്ച അദ്ദേഹം ചരിത്രപ്രസിദ്ധമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചു.
അദ്ദേഹം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായ സ്റ്റീവ് വോയെ കാണുകയും ചെയ്തു. എസ് ജയശങ്കർ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ക്രിക്കറ്റ് ഇന്ത്യയെയും ഓസ്ട്രേലിയയെയും ബന്ധിപ്പിക്കുന്ന ബന്ധമാണ്. ഇതിഹാസ ക്രിക്കറ്റ് താരം സ്റ്റീവ് വോയെ കണ്ടു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ വികാരത്തെ ഞാൻ അഭിനന്ദിക്കുന്നു. സ്റ്റീവ് വോയ്ക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജയശങ്കർ എഴുതി”. സച്ചിനൊപ്പമുള്ള തന്റെ പഴയ ഓർമ്മകളും വോ പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയുടെ വിജയകരമായ ക്യാപ്റ്റൻമാരിൽ ഒരാളായാണ് സ്റ്റീവ് വോ അറിയപ്പെടുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം ഒരിക്കലും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടാകില്ല, പക്ഷേ വർഷങ്ങളായി അദ്ദേഹം ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക