ബോളിവുഡ് താരങ്ങൾക്ക് നേരെ വിവാദ പരാമർശവുമായി ബാബ രാംദേവ്. മയക്കുമരുന്ന് മാഫിയ രാജ്യത്ത് പിടിമുറുക്കിയെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില്‍ എല്ലാം ലഹരിയുടെ സ്വാധീനം വര്‍ദ്ധിച്ചെന്നും ബാബ രാംദേവ് പറയുന്നു. സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്നാണ് ബാബാരാംദേവിന്റെ ആരോപണം.
” ആമീര്‍ ഖാന്റെ കാര്യം അറിയില്ല. സല്മാന് ഖാന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ മകന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. നടിമാരെ സംബന്ധിച്ചിടത്തോളമുള്ള കാര്യം ദൈവത്തിന് മാത്രമേ അറിയൂ.
സിനിമാ മേഖലയില്‍ എല്ലായിടത്തും മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിലും. തിരഞ്ഞെടുപ്പ് സമയത്താണ് മദ്യം വിതരണം ചെയ്യുന്നത്. ഇന്ത്യ മയക്കുമരുന്നില്‍ നിന്ന് മുക്തമാക്കുന്നതിന് നമുക്ക് ഒരു പ്രതിജ്ഞയെടുക്കണം. ഇതിന് വേണ്ടി നമുക്ക് ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കണം.” ബാബ രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക