റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (ജിയോ) ജിയോ ട്രൂ 5 ജി നെറ്റ്വർക്കിൽ പ്രവർത്തിക്കുന്ന വൈഫൈ സേവനം ആരംഭിച്ചു. രാജസ്ഥാനിലെ നാഥ്ദ്വാരയിൽ നിന്നാണ് JioTrue5G പവർ വൈഫൈ ആരംഭിച്ചത്. ഈ സൗകര്യം ഉപയോഗിച്ച്, 5G സ്മാർട്ട്ഫോണില്ലാതെ Wi-Fi-ലേക്ക് കണക്റ്റ് ചെയ്ത് 4G സ്മാർട്ട്ഫോണിൽ പോലും 5G ഇന്റർനെറ്റ് പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. 2015-ൽ മുകേഷ് അംബാനിയും നാഥ്ദ്വാരയിൽ നിന്ന് തന്നെയാണ് ജിയോ കമ്പനിയുടെ 4ജി സേവനം ആരംഭിച്ചത്
ജിയോ ട്രൂ 5ജി പവർഡ് വൈഫൈ ലോഞ്ച് ചെയ്തുകൊണ്ട് ആകാശ് അംബാനി എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ജിയോയുടെ അതിവേഗ 5G നെറ്റ്വർക്ക് ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ചെന്നൈയിൽ 5G നെറ്റ്വർക്ക് ആരംഭിച്ചത്
ജിയോ വെൽക്കം ഓഫർ കാലയളവിൽ ജിയോ ഉപയോക്താക്കൾക്ക് ഈ പുതിയ വൈഫൈ സേവനം സൗജന്യമായി ലഭിക്കും. മറ്റ് നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നവർക്കും ജിയോ 5G വൈ-ഫൈ പരിമിതമായി ഉപയോഗിക്കാനാകും. അതായത്, അവർക്ക് ജിയോ 5G പവർ വൈ-ഫൈയുടെ മുഴുവൻ സേവനവും ഉപയോഗിക്കണമെങ്കിൽ, അവർ ജിയോയുടെ ഉപഭോക്താവാകണം.
അതേസമയം ജിയോ ട്രൂ 5G വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുന്നതിന്, ഉപഭോക്താവിന് 5G ഹാൻഡ്സെറ്റ് ആവശ്യമില്ല. ഒരു 4G ഹാൻഡ്സെറ്റിൽ നിന്നും ഈ സേവനത്തിലേക്ക് കണക്റ്റുചെയ്യാനും കഴിയും. അതായത്, വൈഫൈ വഴി 4ജി സ്മാർട്ട്ഫോണുകളിൽ പോലും 5ജി സേവനം പ്രയോജനപ്പെടുത്താം.
ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിൽ അടുത്തിടെ 5G സേവനം ആരംഭിച്ചു ഇപ്പോൾ ഇത് വിപുലീകരിച്ചുകൊണ്ട്, നാഥ്ദ്വാരയിലും ചെന്നൈയിലും കമ്പനി വ്യാപിച്ചു. മറ്റ് നഗരങ്ങളിലും ഉടൻ 5ജി സേവനം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ജിയോ ട്രൂ 5ജി വൈഫൈയുടെ പ്രയോജനങ്ങൾ
വെൽക്കം-ഓഫർ’ കാലയളവിൽ ജിയോ ഉപയോക്താക്കൾക്ക് സൗജന്യ വൈഫൈ സേവനം ലഭിക്കും.
5ജി സ്മാർട്ട്ഫോൺ ഇല്ലാതെയും വൈഫൈയിലേക്ക് കണക്റ്റ് ചെയ്താൽ, 4ജി സ്മാർട്ട്ഫോണുകളിലും 5ജി ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ജിയോ ട്രൂ 5 ജി വൈ-ഫൈ അതിവേഗ ഇന്റർനെറ്റ് ആക്സസ് സാധ്യമാക്കും.
ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവയ്ക്ക് ശേഷം നാഥ്ദ്വാരയും ചെന്നൈയും ഇപ്പോൾ ജിയോ ട്രൂ 5G നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക