ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്നചിത്രമാണ് ജയ ജയ ജയ ജയ ഹേ’. റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ജയ ജയ ജയ ജയ ഹേ’യിലേത് ചിത്രത്തിന്റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഝലക് റാണി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് സിയ ഉള് ഹഖ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക