ഗ്രഹത്തിന്റെയും നക്ഷത്രരാശിയുടെയും ചലനത്തെ അടിസ്ഥാനമാക്കി ഈ ആഴ്ച നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ എന്ന് ജാതകം നിങ്ങളോട് പറയും പോലെ. നിങ്ങൾക്ക് എന്ത് വെല്ലുവിളികൾ നേരിടാം അല്ലെങ്കിൽ ഏത് തരത്തിലുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും എന്നെല്ലാം ഈ രാശിഫലം വായിക്കുന്നതിലൂടെ നിങ്ങൾക്ക് മനസിലാക്കാം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)
വളരെ സന്തോഷകരമായ ഒരു ആഴ്ചയായിരിക്കും ഇത്. ആരോഗ്യസ്ഥിതി മെച്ചമാകും. കുടുംബജീവിതം ഊഷ്മളമായി മാറും. മാറ്റി വെച്ചിരുന്ന തീർത്ഥയാത്ര നടത്താൻ സാധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ബിസിനസ്സിൽ പുതിയ പങ്കാളിയെ ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. തൊഴിൽ രംഗത്ത് അസ്വസ്ഥതകൾ തുടരും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)
തടഞ്ഞു വച്ചിരുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പുതിയ പ്രണയബന്ധനകൾ ഉടലെടുക്കും. പൂർവികസ്വത്ത് കൈവശം വന്നു ചേരും. പങ്കു കച്ചവടം ലാഭകരമായി തീരും. കലാരംഗ ത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. അകന്നു കഴിയുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. പൊതുവേ ഗുണകരമായ ആഴ്ചയാണ് ഇത്.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)
കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. മകന്റെ വിവാഹം നിശ്ചയിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം തെളിയും. വിദേശത്തുനിന്നും ഒരു സന്തോഷവാർത്ത എത്തിച്ചേരും. പുതിയ ജോലിയിൽ പ്രവേശിക്കും. ആഭരണങ്ങളും അലങ്കാര വസ്തുക്കളും സമ്മാനമായി ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)
പുതിയ വീട് നിർമ്മാണം ആരംഭിക്കാൻ അനുകൂലമായ കാലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഠന യാത്രകൾ നടത്താൻ സാധ്യതയുണ്ട്. പ്രവർത്തന രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ആരോഗ്യനില തൃപ്തികരമാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. സൈനികർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. ഭൂമിയിൽനിന്നുള്ള ആദായം വർദ്ധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ)
അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും ചെയ്തു തീർക്കാൻ ഒരുപാട് ശ്രമിക്കേണ്ടതായി വരാം. അപകടം ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അബദ്ധമായി തീരും. പങ്കു കച്ചവടത്തിലൂടെ ലാഭം നേടും. വിവാഹ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂലമായ കാലമാണ്. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണം പുരോഗമിക്കും.അവിവാഹിതരുടെ വിവാഹകാര്യം നിശ്ചയിക്കും.ഏറ്റെടുത്ത ജോലി പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്നി ക്കേണ്ടി വരാം. സാമ്പത്തികമായി അനുകൂല മായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാകും. കലാപരമായ കാര്യ ങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. ചലച്ചിത്ര പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായം നേടും.
തുലാം രാശി (Libra) (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ)
യാത്രകളും അനാവശ്യ ചെലവുകളും ഈ ആഴ്ചയുടെ പ്രത്യേകതയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. സൽക്കാരങ്ങളിൽ പങ്കുചേരും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കമിതാക്കളുടെ വിവാഹകാര്യം തീരുമാനത്തിലാകും. പുതിയ വാഹനം സ്വന്തമാക്കും. ബിസിനസ്സിൽ കൂടുതൽ പണം മുടക്കേണ്ടതായി വരാം. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)
പല ആഗ്രഹങ്ങളുംസാധിച്ചെടുക്കാനാവും. സ്ഥാനക്കയറ്റം ലഭിക്കും.ചെയ്യുന്ന ചില കാര്യങ്ങൾ അബദ്ധമായി തീരാൻ ഇടയുണ്ട് . അമ്മയുടെ ആരോഗ്യസ്ഥിതി നിസ്സാരമായി കാണ രുത്.കുടുംബത്തിൽ സന്തോഷവും സമാധാന വും നിലനിൽക്കും. വിദേശത്തുനിന്നും ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ചെറുയാത്രകൾ ആ വശ്യമായി വരും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)
പൊതുവേ ഗുണകരമായ വാരമാണിത്. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാൻ കഴിയുന്നതാണ്. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. ബിസിനസ് ലാഭകരമായി നടക്കും. കാർഷിക കാര്യങ്ങളോട് താൽപര്യം വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)
കുടുംബപരമായ ചില നേട്ടങ്ങൾ കൈവരിക്കും. സ്വർണ്ണങ്ങൾ സമ്പാദിക്കാൻ കഴിയും. വരുമാനത്തിന് പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ഉൽസാഹം ഉണ്ടാകും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. കലാരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. വീട് പുതുക്കി പണിയാൻ സാധിക്കും. ആരോഗ്യനില തൃപ്തികരമായി തുടരും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)
വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. പുതിയ ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. പ്രവർത്തനരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് കൂടും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വിശേഷഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരങ്ങൾ ലഭിക്കും. യാത്ര ഗുണകരമാകും. മനസ്സിന് ഉത്സാഹവും സന്തോഷവും ഉണ്ടാകും. വിദ്യാർഥികൾ അധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)
ധനാഭിവൃദ്ധി ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും.അടുത്ത ബന്ധുവുമായുള്ള തർക്കങ്ങൾ പരിഹരിക്കും. സുഹൃത്തുക്കളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് അനുകൂലമായ സ്ഥിതിവിശേഷങ്ങൾ പ്രതീക്ഷിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക