ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമായി ദിവസവും രാവിലെ വെറും വയറ്റിൽ ഈ ഹെൽത്തി ഡ്രിങ്ക് കുടിക്കാം
ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ അൽപം കുതിർത്ത ഉലുവ ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. ദിവസവും ഇത് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കുകയും വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഉലുവയിൽ പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക