കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വൃക്കയുടെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.
വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മ്മത്തിലെ ചുളിവുകൾ അകറ്റാനും ചര്‍മ്മത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്.
കറുത്ത ഉണക്കമുന്തിരിയിൽ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.
ധാരാളം ധാതുക്കളും മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക