വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണിലാണ് വിഘ്നേഷ് ശിവനും നടി നയൻതാരയും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്
ഇപ്പോൾ ഇതാ അത്തരത്തിലൊരു ഫോട്ടോയാണ് വൈറലാകുന്നത്. നയൻതാരയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ‘പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് ‘എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം വിഘ്നേഷ് കുറിച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു ഭാര്യയെ കുറിച്ച് വിഘ്നേഷ് വർണ്ണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക