ചെറിയ കുഞ്ഞുങ്ങള്‍ എപ്പോഴും നാവ് പുറത്തേക്കിടാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍? എന്തുകൊണ്ടാണ് കുഞ്ഞ് ഇത്തരത്തില്‍ നാവ് പുറത്തേക്കിടുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ചില കുട്ടികള്‍ അച്ഛനമ്മമാരെ പല കാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. കുഞ്ഞിന്റെ ചെറിയ ആവശ്യങ്ങള്‍ നമ്മളൈ അറിയിക്കുന്നതിന് വേണ്ടി ചില ചലനങ്ങള്‍ ചെറിയ കുട്ടികള്‍ കാണിക്കാറുണ്ട്.
ഇവിടെ തന്നെ കുഞ്ഞുങ്ങള്‍ നാവ് പുറത്തേക്ക് നീട്ടുക എന്നത് സ്വാഭാവികമായ ഒരു ആംഗ്യമാണ്, ഇത് ത്രസ്റ്റ് റിഫ്ലെക്സ് എന്നറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍ വിശക്കുന്നുണ്ട് എന്നതിന്റെ സൂചനകൂടിയാണ് ഇത്തരത്തിലുള്ള ആംഗ്യങ്ങള്‍. കുഞ്ഞ് വളരുകയാണെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നുമാണ് ഇത് സൂചിപ്പിക്കകുന്നത്. എന്നാല്‍ ജനിച്ച് 6-7 മാസങ്ങള്‍ക്ക് അപ്പുറം ഈ ശീലം ഇല്ലാതാവുന്നു.
ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും കുഞ്ഞ് ഇത്തരത്തില്‍ നാവ് പുറത്തേക്ക് നീട്ടുന്നുണ്ട്. അതില്‍ വരുന്നതാണ് കുഞ്ഞിന് മൂക്കടപ്പ് മൂലം ശ്വാസതടസ്സം ഉണ്ടാവുമ്പോള്‍ പലപ്പോഴും കുഞ്ഞ് ശ്വാസമെടുക്കുന്നതിന് വേണ്ടി വായ തുറക്കുകയും ഈ സമയം നാവ് പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. ജലദോഷം, ചുമ, അലര്‍ജികള്‍, ടോണ്‍സിലുകള്‍ എന്നീ അവസ്ഥകളില്‍ ശ്വാസമെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. കുഞ്ഞിന് ശ്വാസം മുട്ടലുണ്ടാവുമ്പോള് എന്ത് തന്നെയായാലും കുഞ്ഞ് പുറത്തേക്ക് നാവ് നീട്ടുന്നു. വായില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കുടുങ്ങിയാലും കുഞ്ഞ് നാവ് പുറത്തേക്ക് നീട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക