ആവശ്യമായ ചേരുവകൾ
1. പനീർ 200 gm (ഗ്രേറ്റ് ചെയ്തത് )
ഗോതമ്പ് മാവ് ഒരു കപ്പ്
വെണ്ണ ഒരു ടേബിൾ സ്പൂൺ
2. പാൽ ഒരു കപ്പ്
മുട്ട 1 എണ്ണം
പഞ്ചസാര രണ്ട് ടേബിൾസ്പൂൺ
വാനില എസ്സെൻസ് കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് അടിച്ചു നല്ല മയമുള്ള മാവ് തയ്യാറാക്കണം.ഒരു നോൺ – സ്റ്റിക്ക് പാൻ ചൂടാക്കി മാവ് ഒഴിച്ചു പരത്തി പാൻ കേക്കുകൾ ചുട്ടെടുക്കുക. പാൻ കേക്കിനു മീതെ തേൻ തൂകി ഉപയോഗിക്കാം. ഒന്ന് രുചിച്ചു നോക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക