ജീവിതശൈലി തന്നെയാണ് പലപ്പോഴും നമ്മുടെയൊക്കെ ആരോഗ്യത്തെ ബാധിക്കുന്നത്. തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങി കണ്ണുകളെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളും ഇന്ന് ഏറി വരുന്നുണ്ട്. നാമിന്ന് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മൊബൈല്‍ ഫോണ്‍, ലാപ്ടോപ് സ്ക്രീനുകളിലേക്ക് കൂടുതല്‍ സമയം നോക്കിയിരിക്കുന്നതാണ്
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? അതുണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്നം
ജോലി- പഠനം എന്നീ ആവശ്യങ്ങളിലധികം വരുമ്പോള്‍ സ്ക്രീന്‍ സമയം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. കംപ്യൂട്ടറോ ലാപ്ടോപോ ഫോണോ എല്ലാം നിരന്തരം ഉപയോഗിക്കുമ്പോള്‍ ബ്ലൂ കട്ട് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഇനി നിങ്ങളുടെ പാദങ്ങളും തിളങ്ങട്ടെ, വീട്ടിൽ തന്നെയുണ്ട് അതിനുള്ള വഴികൾ
അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണുകളെ ബാധിക്കാതിരിക്കാന്‍ സണ്‍ഗ്ലാസിന്റെ ഉപയോഗവും പതിവാക്കുക. അതേസമയം, കാഴ്ചാശക്തി സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. കാരറ്റ്, ചീര, മറ്റ് ഇലക്കറികള്‍, മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങള്‍ എന്നിവയ്ക്കൊപ്പം പച്ചക്കറികളും പഴങ്ങളുമെല്ലാം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. കോള്‍ഡ് കംപ്രസ് ഉപയോഗിക്കുന്നതും കണ്ണിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞുകാലം പോലുള്ള അന്തരീക്ഷങ്ങളില്‍. കണ്ണിന്റെ തളര്‍ച്ച കുറയ്ക്കാനും മറ്റും ഇത് സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക