മുഖം മിനുക്കാനുള്ള സൂത്രങ്ങൾ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങൾ സംരക്ഷിക്കുവാനുള്ള വിദ്യകളും. മനോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകില്ലല്ലോ. അതിനാൽ തന്നെ ഇനി പാദസംരക്ഷണം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
സുന്ദരനും സുന്ദരിയുമൊക്കെ ആയിരിക്കാൻ വേണ്ടി മാത്രമല്ല, ആരോഗ്യം കൂടി സംരക്ഷിക്കപ്പെടുവാൻ ഇത് സഹായിക്കുന്നുണ്ട്. പെഡിക്യൂർ, മാനിക്യൂർ എന്നിവ പാർലറുകളിൽ പോയാണ് നാം ചെയ്യാറുള്ളത്. എന്നാൽ, ഇനി ഇവയൊക്കെ നമുക്ക് വീട്ടിൽ തന്നെ ചെയ്യുവാൻ സാധിക്കും. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഇവ കടന്നുപോകുന്നത്.
നോക്കൂ .. പച്ചക്കറികളും പഴങ്ങളും ഇങ്ങനൊക്കെയാണ് ഉപയോഗിക്കേണ്ടത്
കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയായി കഴുകുക. ഇനി നഖം ആകൃതിയിൽ മുറിയ്ക്കണം. അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കാലുകൾ ഇറക്കി വയ്ക്കുക. ഈ വെള്ളത്തിൽ വേണമെങ്കിൽ ഷാംപൂ ചേർക്കാവുന്നതാണ്.
വാസ്തു നിയമങ്ങൾ അനുസരിച്ച് കണ്ണാടി സ്ഥാപിക്കുക, ഭാഗ്യം മാറും !
കുറച്ച് ഉപ്പും വേണമെങ്കിൽ ചേർക്കാവുന്നതാണ്. ഇത് കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. നാരങ്ങയുടെ നീരും ഒഴിയ്ക്കുന്നത് സഹായകമാകും. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം. കല്ലു കാലിൽ നന്നായി സ്ക്രബ്ബ് ചെയ്താൽ മതിയാകും
വീടിനുള്ള വാസ്തു ടിപ്സ്: വീടിന്റെ വാസ്തു ദോഷങ്ങൾ എങ്ങനെ കണ്ടെത്താം
ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം കാലിൽ തേച്ചു പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക