red eye വൈറസ് ബാധ മൂലമോ അല്ലെങ്കില്‍ ബാക്ടീരിയ മൂലമോ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് കണ്ണിന് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമാകും ഉണ്ടാവുക. 5 മുതല്‍ 7 ദിവസം വരെ രോഗം നീണ്ടു നില്ക്കാം. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണുക, സ്വയം ചികിത്സയരുത്. കൃത്യമായ ചികിത്സ തേടിയാല്‍ വേഗത്തില്‍ ഭേദമാക്കാനാകുന്ന രോഗമാണ് ചെങ്കണ്ണ്. എന്നാല്‍ ചികിത്സിക്കാതിരുന്നാല്‍ ഇത് ഗുരുതര പ്രശ്നത്തിന് കാരണമാകാം.
ലക്ഷണങ്ങള്‍
കണ്ണിന് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമായി മാറും അമിതമായി കണ്ണില്‍ നിന്ന് വെള്ളം വരിക
എപ്പോഴും കണ്ണിന് തിരുമാന്‍ തോന്നുക അല്ലെങ്കില്‍ കണ്ണില്‍ കരട് ഉള്ളത് പോലെ തോന്നുക
കണ്ണിന് ചൊറിച്ചില്‍, ബുദ്ധിമുട്ട്, എരിച്ചില്‍ എന്നിവയുണ്ടാകും
കണ്പോളകള്ക്ക് വീക്കമുണ്ടാകുക
കണ്ണില്‍ എപ്പോഴും അഴുക്ക് കെട്ടി നില്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക