ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് എടുത്ത് അതിന്റെ ജ്യൂസ് തയ്യാറാക്കുക. ഇത് സ്ട്രെച്ച് മാര്‍ക്ക് ഉള്ളിടത്ത് നന്നായി പുരട്ടി ഉണങ്ങുന്നത് വരെ വയ്ക്കുക. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് രണ്ടാക്കി മുറിച്ചതിന് ശേഷം ഇത് സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ സ്ക്രബ് ചെയ്യാവുന്നതാണ്. ഇത് നന്നായി ഉണങ്ങിയതിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.
മഞ്ഞളും ചന്ദനവും
അരച്ചെടുത്ത ചന്ദനമോ അല്ലെങ്കില്‍ ചന്ദനപ്പൊടിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ മഞ്ഞളും നന്നായി അരച്ചെടുത്ത് വയ്ക്കുക. ഇവ രണ്ടു നന്നായി മിക്സ് ചെയ്ത് സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. ഉണക്കമാകുമ്പോള്‍ നന്നായി സ്ക്രബ് ചെയ്ത് കൊടുക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.
തേന്‍
തേനില്‍ നല്ല വൃത്തിയുള്ള തുണി മുക്കുക. ഈ തുണി സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗത്ത് ഇടുക. തുണി നന്നായി ഉണങ്ങുന്നതുവരെ ഇത് കിടക്കണം. അതിനുശേഷം ചെറുചൂടുവെളഅളത്തില് കഴുകാവുന്നതാണ്.
വെള്ളം
ചര്‍മ്മത്തില്‍ സ്ട്രെച്ച് മാര്‍ക്ക്സ് കുറയ്ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നന്നായി വെള്ളം കുടിയ്ക്കുക എന്നത്. ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്തിരിക്കുനപോള് ചര്‍മ്മത്തില്‍ സ്ട്രെച്ച് മാര്‍ക്ക് കുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക