വീണ്ടും ഒരു ‘തല’ അജിത് ചിത്രം വെള്ളിത്തിരയെ കിടിലം കൊള്ളിക്കാനായി എത്തുന്നു. വിഘ്നേശ് ശിവനാണ് അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ‘എകെ 62’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
പുതുവർഷത്തിൽ ആരോഗ്യം എങ്ങനെയായിരിക്കും? തുലാം രാശിക്കാർ അറിയുക
എന്നാൽ ഇത് തീർത്തും താല്കാലികമായൊരു പേരാണെന്നാണ് വിവരം. എച്ച് വിനോദിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിനു ശേഷമാകും ‘എകെ 62’ന്റെ ഒരുക്കങ്ങൾക്ക് തുടക്കമിടുക. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രധാന വിവരം കൂടി പുറത്തു വരുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം തൃഷ അജിത്തിന്റെ നായികയായി എത്തുന്നു എന്നാണ് വിവരം.
പുതുവർഷത്തിന്റെ നല്ല ആരംഭ സമയം, എന്നാൽ ശ്രദ്ധിക്കേണ്ടതുണ്ട്, ചിങ്ങരാശിക്കാര്‍ അറിയേണ്ടത്
ഇക്കാര്യം ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലെത്തിയ ‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമായിരിക്കും ഇത്. പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ റീലീസ് ചെയ്യുക. നെറ്റ്ഫ്ലിക്സ് ആണ് ഒടിടി പാര്‍ട്ണര്‍. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക