കോടികൾ വില വരുന്ന കാറുകളാണ് പോർഷെ പുറത്തിറക്കുന്നത്. പോർഷെയുടെ ആദ്യ മോഡലാണ് 356 സ്പീഡസ്റ്റർ. ഒരു ഹോണ്ട സിറ്റി കാറിനെ പോർഷെ 356 സ്പീഡസ്റ്ററാക്കി മാറ്റിയിരിക്കുകയാണ് ഗോവയിൽനിന്നുള്ള ഒരു യുവാവ്. സ്വന്തം വീട്ടിൽവെച്ച് തന്നെയാണ് ഈ മേക്കോവർ നടത്തിയത്.
ടോക്കിംഗ് കാർസ് എന്ന യൂട്യൂബ് ചാനലാണ് ഈ കാറിന്റെ വീഡിയോ പുറത്തുവിട്ടത്. ഏറെകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഹോണ്ട സിറ്റി കാർ, പോർഷെയാക്കി മാറ്റാനായതെന്ന് യുവാവ് പറയുന്നു. വീട്ടിൽ തന്നെയാണ് മുഴുവൻ അസംബിൾ ജോലികളും പൂർത്തിയാക്കിയത്.
വീഡിയോയിൽ, വൈറൽ കാറിന്റെ ഉടമ, അതേക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഓടിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പൂർണമായും പോർഷെ 356 സ്പീഡസ്റ്ററിന്റേത് പോലെയല്ല മേക്കോവർ.
യഥാർത്ഥ പോർഷെ 356 സ്പീഡ്സ്റ്ററിന് പിൻഭാഗത്താണ് എഞ്ചിൻ. എന്നാൽ, ഹോണ്ട സിറ്റി ടൈപ്പ് 2 ഓട്ടോമാറ്റിക് സെഡാന് മുൻഭാഗത്താണ് എഞ്ചിനുള്ളത്. ഇതൊഴിച്ചാൽ ഏറെക്കുറെ സമാനമായ രീതിയിൽ തന്നെയാണ് പോർഷെ 356 സ്പീഡസ്റ്ററായുള്ള കാറിന്റെ മേക്കോവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക