സ്ത്രീകളുടെ മെറ്റബോളിസത്തിന് ഏറ്റവും അധികം സഹായിക്കുന്നതാണ് കറുവപ്പട്ട. ഇത് കൂടാതെ ആര്‍ത്തവത്തെ കൃത്യമായി നിയന്ത്രിച്ച് പ്രത്യുല്പാദനശേഷി കൂട്ടാനും സഹായിക്കും.
ഇന്‍സുലിന്‍ കുറയ്ക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ട അത്തിപ്പഴം വന്ധ്യതയ്ക്ക് കാരണമാകുന്ന പിസിഒഎസിലും ഗുണം ചെയ്യും. വൈറ്റമിന്‍ എ, ബി 1, ബി 2, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മാഗനീസ്, പൊട്ടാസ്യം തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് അത്തിപ്പഴം.
അണ്ടിപ്പരിപ്പില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പ്രത്യുല്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും അധികമായി ആവശ്യമുള്ളതാണ് സിങ്ക്. ഇത് കൂടാതെ ഡാര്‍ക് ചോക്ലൈറ്റ്, തൈര്, ഓട്സ് എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക