ഒരു പാത്രത്തില്‍ നാരങ്ങയുടെ തൊലിയും 4 മുഴുവന്‍ നാരങ്ങ അരിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഈ മിശ്രിതം നന്നായി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കാം. വെള്ളം കുറവാണെങ്കില്‍ വീണ്ടും വെള്ളം ചേര്‍ക്കാവുന്നതാണ്.
20 മിനിറ്റ് നന്നായി വേവിച്ച് ശേഷം തീ കെടുതി ഇത് തണുക്കാന്‍ വയ്ക്കാം. ചൂട് മാറിയ ശേഷം നാരങ്ങ തൊലി മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കുക. പേസ്റ്റ് രൂപത്തിലായ ഈ മിശ്രിതത്തിലേക്ക് അല്‍പ്പം വെള്ളം ചേര്‍ത്ത് കട്ടി കുറച്ച മിശ്രിതമാക്കാം.
അതിന് ശേഷം ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം.
തരികള്‍ ഒന്നുമില്ലാതെ ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.
ഇതിന് ശേഷം അരകപ്പ് വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് എടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതിന്റെ കട്ടി വീണ്ടും കുറച്ച് നന്നായി തിളപ്പിച്ച് എടുക്കാം.
അതിന് ശേഷം ഇത് ചൂട് മാറ്റാൻ വയ്ക്കാം. ഈ മിശ്രിതം ഒരു കുപ്പിയിലേക്ക് മാറ്റാം. പാത്രം കഴുകാന്‍ ഇത് ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക