പെരുവന്താനം: ഇടുക്കി പെരുവന്താനം കടുവാപ്പാറയിൽ ശബരിമല തീർത്ഥാടകരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കർണാടകയിലെ ബെല്ലാരി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഫോഴ്സ് ക്രൂയിസറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ ഗതാഗതം സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക