ഡല്‍ഹി: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹർജിയിൽ പറയുന്നു. നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് സുപ്രിം കോടതി ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു.
നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക