രാവിലെ എഴുന്നേറ്റാല്‍ ഇന്നത്തെ കാലത്ത് പലരുടേയും പതിവാണ് വാട്സ്ആപ്പ്, സോഷ്യല്‍ മീഡിയാ പേജുകള്‍ എന്നിവയെല്ലാം നോക്കുന്നത്. ഉണര്‍ന്നാല്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിന് മുന്‍പേ, അല്ലെങ്കില്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നാല്‍ പലരും ചെയ്യുന്നതാണ് ഫോണ്‍ എടുത്ത് നോക്കുന്നതാണ്. രാവിലെ തന്നെ നമ്മുടെ ശരീരത്തേയും തലച്ചോറിനേയുമെല്ലാം മന്ദീഭവിപ്പിയ്ക്കുന്ന ഒന്നാണിത്.
രാവിലെ അലാറംഅടിയ്ക്കുമ്പോള് സ്നൂസാക്കി വയ്ക്കുന്നവരാണ് പലരും. ഇത് ചെയ്യരുത്. കാരണം എഴുന്നേല്ക്കാന് വൈകുമെന്നത് തന്നെ കാര്യം. രാവിലെ സമയം തികയാതെയായാല്, തിരക്കിട്ട് ഓടേണ്ടി വരുമ്പോള്‍ തന്നെ ഒരു നല്ല ദിവസത്തെ മൂഡും സമാധാനവും പോകും. പകരം അലാറം അടിയ്ക്കുമ്പോള്‍ എഴുന്നേറ്റ് കാര്യങ്ങള്‍ സമാധാനമായി ചെയ്താല്‍ എല്ലാറ്റിനും സമയം ലഭിയ്ക്കും
എഴുന്നേറ്റ് വെറും വയറ്റില്‍ ചായ, കാപ്പി ശീലങ്ങളുള്ളവര്‍ ധാരാളമുണ്ട്. ഇത് നല്ല ശീലമല്ല. കാരണം വെറും വയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ അസിഡിററി, ഗ്യാസ്, മലബന്ധ പ്രശ്നങ്ങളുണ്ടാക്കും. ഇതിന് പകരം ഒരു ഗ്ലാസ് വെള്ളം, പ്രത്യേകിച്ചും ഇളം ചൂടുളള വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിച്ചാല്‍ ഏറെ ആരോഗ്യ ഗുണങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക