വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ഇന്ന് നീലവെളിച്ചം സിനിമയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടോവിനോ തോമസിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ടോവിനോ തോമസിന്റെയും ജന്മദിനമാണ്. റോഷൻ, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് ‘ആർആർആർ’ പുറത്ത്
ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. പി.ഭാസ്കരൻ മാസ്റ്ററാണ് വരികൾ എഴുതിയിരിക്കുന്നത്.
മൂത്രത്തിൽ പഞ്ചസാരയുടെ ഈ 3 ലക്ഷണങ്ങൾ അവഗണിക്കരുത്
“ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ!” – വൈക്കം മുഹമ്മദ് ബഷീർ (ജന്മദിനം)
നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ !! എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക