രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് ഹൃദയം, രക്തക്കുഴലുകൾ, ഞരമ്പുകൾ, കണ്ണുകൾ, വൃക്കകൾ എന്നിവയുൾപ്പെടെ പല പ്രധാന അവയവങ്ങൾക്കും കേടുപാടുകൾ വരുത്തുകയും മറ്റ് ഗുരുതരമായ ആരോഗ്യാവസ്ഥകളുടെ അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കും. ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പ്രമേഹം ഹൃദയാഘാതത്തിന്റെയും മറ്റ് പ്രധാന ഹൃദയസംബന്ധിയായ അസുഖങ്ങളുടെയും അപകടസാധ്യത ഇരട്ടിയാക്കുന്നു. ഞരമ്പുകളുടെ തകരാറും രക്തയോട്ടം കുറയുന്നതും റെറ്റിനോപ്പതി, വൃക്ക തകരാർ, അൾസർ, അണുബാധ എന്നിവയ്ക്ക് കാരണമാകും. പ്രമേഹത്തോടൊപ്പം ഉയർന്ന രക്തസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളും ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും.
ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രമേഹമുണ്ട്. പ്രമേഹ രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനിതക ഘടകങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, മദ്യപാനം പോലുള്ള അനാരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാ
പ്രതികരിക്കാൻ ഇവിടെ എഴുതുക