അമ്പിളി എന്ന സൗബിൻ ഷാഹിർ നായകനായെത്തിയ ചിത്രം എല്ലാവർക്കും പ്രിയപ്പെട്ട സിനിമയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സൗബിനും നസ്രിയയുടെ സഹോദരൻ നവീനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
എന്നാൽ, സിനിമ കണ്ടിറങ്ങുമ്പോ അതിലെ നായിക കൂടി പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയിരുന്നു. അമ്പിളിയുടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് തൻവി റാം. ചിത്രത്തിൽ നവീന്റെ സഹോദരിയായാണ് തൻവി എത്തിയത്. ഇപ്പോഴും ആരാധികേ എന്ന പാട്ടിൽ ആളുകളുടെ മനസ്സിൽ വരുന്ന മുഖം തൻവിയുടേതായിരിക്കും
ആസിഫ് അലിയും, മമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’; ടീസര്‍ പുറത്തിറങ്ങി
പിന്നീട് കുറെയേറെ ചിത്രങ്ങളിൽ തൻവി വേഷമിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലും മികച്ച വേഷത്തിൽ തൻവി എത്തി. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായാണ് തൻവി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക