ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന് കനത്ത ആഘാതമേല്പിച്ച് യു.എസ് ഓഹരിസൂചികയായ ഡൗ ജോണ്‍സ്. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിനെ ഫെബ്രുവരി 7 മുതല്‍ ഡൗ ജോണ്‍സ് സുസ്ഥിര സൂചികകളില്‍ നിന്ന് പുറത്താക്കി.
മാധ്യമങ്ങളുടെയും ഓഹരി ഉടമകളുടെയും വിശകലനത്തെ തുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് എസ് ആന്റ് പി ഡൗ ജോണ്‍സ് ഇന്‍ഡക്സസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക