വിജയ് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ തന്നെ ആരാധകർ ആവേശത്തിലാണ്. ഇപ്പോഴിതാ വിജയുടെ പ്രദർശനത്തിനെത്തിയ വാരിസ് എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തുകയാണ്. അണിയറ പ്രവർത്തകർ തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം നടക്കുന്നുണ്ട്.
‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ വൈറലായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് വിവരം. കാര്‍ത്തിക് പളനിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
‘നേർക്കാഴ്ച’യിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍; പേവിഷ വാക്സീൻ തദ്ദേശീയമായി നിർമിക്കും
പിതാവിന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക