ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വന്‍ നടപടിയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ നല്കുന്ന ആപ്പുകളും നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നടപടി.
ആറ് മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് ലോണ്‍ നല്കുന്ന ആപ്പുകളില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതില്‍ 90 ലധികം ആപ്പുകള്‍ ഇ-സ്റ്റോറില്‍ ഉണ്ടെന്നും മൂന്നാമത്തെ ലിങ്ക് വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക