മാതാപിതാക്കൾ ഇതുവരെ വിദേശത്തു പോയിട്ടില്ലെങ്കിലും മകന്റെ ജന്മസ്ഥലം ലണ്ടൻ. ഇതോടെ മകന്റെ ജനന സർട്ടിഫിക്കറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കൾ
ഈ തെറ്റ് തിരുത്തുന്നതിനായി നിരവധി തവണ അധികൃതരെ സമീപിച്ചതാണ് മാതാവ് രമാദേവി എന്ന സോണി. സോണി ഡാനിയേലാണ് മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് ഇവരുടെ ഏകമകന് എം.ഡി. റോണി ജനിച്ചത്.
ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാളത്തിൽ വിള്ളൽ! ട്രെയിൻ ചെറുകരയിൽ നിർത്തിയിട്ടു
ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ചവര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടുമില്ല. 1988 ലാണ് ഈ രജിസ്ട്രേഷന് നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിട്ടുണ്ട്. ഇപ്പോൾ ഖത്തറിലാണ് റോണി. അമേരിക്കയിലേയ്ക്ക് മകന് ജോലി മാറ്റത്തിനു വേണ്ടിയാണ് ജനനസര്‍ട്ടിഫിക്കറ്റിന് സോണി അപേക്ഷ നൽകിയത്. അപ്പോഴാണ് പ്രശ്നങ്ങൾ മനസിലാകുന്നത്.
വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തീരുമാനമെടുക്കേണ്ടത് ചീഫ് റജിസ്ട്രാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക