അതിരൂക്ഷമായ ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടത്തിൽ നിന്നും കരകയറുന്നതിനിടെ സിറിയയിൽ വെള്ളപ്പൊക്കവും. ശക്തമായ ഭൂചലനത്തിൽ അണക്കെട്ടുകൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
സിറിയൻ നഗരമായ അൽ തൗൾ വെള്ളപ്പൊക്കത്തിൽ തകർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തുർക്കി അതിർത്തിയോട് ചേർന്നാണ് ഈ നഗരം. വെള്ളപ്പൊക്കത്തിന് പിന്നാലെ ആളുകൾ പലയിടങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. നഗരത്തിലെ നിരവധി പേർ ഭൂകമ്പത്തിൽ മരിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടുത്തെ ചെറിയ അണക്കെട്ട് പൊട്ടിയതായാണ് വിവരം.
പ്രദേശത്തെ ഒരു ചെറിയ അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാരെത്തി മണൽ ചാക്കുകൾ ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തി. എന്നാൽ അത് ഫലപ്രദമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക