ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്ന കാന്താര. കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന് എന്ന് തന്നെ പറയാം. സിനിമയിൽ ‘വരാഹരൂപം’ എന്നാ ഗാനം ഉൾപ്പെടുത്തിക്കൊണ്ട് പ്രദർശിപ്പിക്കുവാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിലക്കിയ കേരളം ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് സൊമാറ്റോ
വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിജിന്റെ നവരസമെന്ന ഗാനം കോപ്പിയടിച്ചതാണെന്ന കേസിൽ ഹൈക്കോടതി ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഗാനം ഉപയോഗിക്കില്ല എന്ന വാക്കോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
ഇതിനെ സുപ്രീം കോടതി വിമർശിച്ചു. പകർപ്പവകാശ വിഷയം ജാമ്യത്തിന്റെ ഉപാധിയാകുവാൻ പാടില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. നിർമ്മാതാവിനും സംവിധായകനുമെതിരെ അന്വഷണം തുടരാൻ അനുമതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക