പതിനേഴ് വയസുകാരന് ഓടിക്കാനായി സ്കൂട്ടർ നൽകിയ ബന്ധുവിന് പിഴയും തടവും വിധിച്ച് കോടതി. 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയും ആണ് കോടതി വിധിച്ചത്.
രാഷ്ടിയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ
കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്മാൻ (33)നെയാണ് മജിസ്ട്രേറ്റ് എ.എ അഷ്റഫ് ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് ഇയാൾ പിതൃസഹോദരന്റെ മകനായ 17കാരന് സ്കൂട്ടർ നൽകിയത്.
തൊഴിലാളികളുടെ ശമ്പള വർധനവ്; ആലപ്പുഴ ഹൗസ് ബോട്ട് യാത്രകള്‍ക്ക് ചിലവേറും
മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ പിടികൂടി. പരിശോധനയില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും കണ്ടെത്തി.
സൂപ്പര്‍ ബൗള്‍ 2023 ഹാഫ്ടൈം ഷോയില്‍ വിജയകരമായ തിരിച്ചുവരവ് നടത്തി റിഹാന
തുടർന്ന് പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്മാന് 25000 രൂപ കോടതിയില്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക