പ്രേക്ഷകരെ ഞെട്ടിക്കാനായി വീണ്ടും ഫഹദ് ഫാസിലെത്തുന്നു. നവാഗതനായ അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലേക്കെത്തും. ഫഹദ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 28 ന് ചിത്രം പ്രദർശനത്തിനായി എത്തും.
പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് ‘രോമാഞ്ചം’; തിയേറ്ററുകൾ പൂരപ്പറമ്പാക്കി ടീം
സംവിധായകൻ സത്യന് അന്തിക്കാടിന്റെ മകനാണ് അഖിൽ സത്യൻ. ഞാന്‍ പ്രകാശന്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും അഖില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന് നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക