നേരം എന്ന നിവിൻപോളി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലൂടെയാണ് ഷറഫുദീൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് പ്രേമം, പാവാട തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായി. ഒമർലുലു ചിത്രമായ ഹാപ്പി വെഡിങ്ങിലും ഷറഫുദീൻ വേഷമിട്ടിരുന്നു. സിജു വിൽസൺ, അനുസിത്താര, ഗ്രേസ് ആന്റണി എന്നിവരെല്ലാം എത്തിയ സിത്രമായിരുന്നു അത്.
‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്
പിന്നീട് നിരവധി മലയാള ചിത്രങ്ങളിലൂടെ ഷറഫുദീൻ ശ്രദ്ധേയനായി. ഇപ്പോഴിതാ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിൽ എത്തുകയാണ് ഷറഫുദീൻ. ചിത്രത്തിന്റെ പ്രധാന പ്രത്യേകത അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമാ ലോകത്തേയ്ക്ക് കടന്നു വരികയാണ് എന്നുള്ളതാണ്.
ശുദ്ധവായുവിനും നല്ല ഉറക്കത്തിനും ഈ ചെടികള്‍ മുറിയ്ക്കുള്ളില്‍ വളര്‍ത്താം
ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷറഫുദീൻ മലയാള സിനിമയിലുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിയ്ക്കുന്നത്. ഹാപ്പി വെഡിങ് പോലൊരു ചിത്രം ഇനി വരികയാണെങ്കിൽ താൻ ചെയ്യില്ലെന്നും അത്തരത്തിൽ സിനിമകൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. പൊതുബോധം സിനിമയെയും സമൂഹത്തെയും ബാധിക്കുന്നുണ്ട്. സിനിമ മാറുമ്പോൾ അതിനനുസരിച്ച് തന്റെ ചിന്തയും മാറുന്നുണ്ടെന്ന് ഷറഫുദീൻ കൂട്ടിച്ചേർത്തു. അത് നല്ലൊരു മാറ്റമാണെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക