മൂന്നു സ്വർണവും ഒരു വെങ്കലവും നേടി കരുത്തു തെളിയിച്ച് കെ.ടി.മുഹമ്മദ് ഫാസിൽ. സംസ്ഥാന പഞ്ചഗുസ്തിയിലാണ് മൂന്നു സ്വർണവും ഒരു വെങ്കലവും നേടി മുഹമ്മദ് ഫാസിൽ അഭിമാനമായത്. ഇനി ഈ വർഷം മെയ് 26ന് ജമ്മു കശ്മീരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനായി മത്സരിക്കാനിറങ്ങും.
മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ
സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷനും സംസ്ഥാന സ്പോർട്സ് കൗൺസിലും ചേർന്ന് എറണാകുളം കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സറ്റേഡിയത്തിൽ സംഘടിപ്പിച്ച 45-ാമത് സംസ്ഥാന പഞ്ചഗുസ്തി (ARM WRESTLING) മത്സരത്തിൽ ജൂനിയർ 60 കിലോ – ഇടം കൈ, വലം കൈ വിഭാഗങ്ങളിലും യൂത്ത് വലം കൈ വിഭാഗത്തിലുമാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻ ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കെ.ടി.മുഹമ്മദ് ഫാസിൽ സ്വർണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക