വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കള്ളനും ഭഗവതിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണനെയും അനുശ്രീയെയും കൂടാതെ ബംഗാളി താരം മോക്ഷയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോസ്റ്ററിൽ മൂന്ന് പേരുടെയും ക്യാരക്ടർ ലുക്കാണ് കാണിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.
ഈസ്റ്റ് കോസ്റ്റിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ എന്നിവരെ കൂടാതെ സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കള്ളനും ഭഗവതിക്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക