കോഴിക്കോട്: സംസ്ഥാനത്ത് ആരംഭിച്ചതായി സർക്കാർ അവകാശപ്പെടുന്ന സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ എവിടെയും പരിശോധന നടത്താം. സംരംഭങ്ങൾ തുടങ്ങിയെന്ന് കള്ളം പറയുന്ന മന്ത്രി ജനങ്ങളോട് മാപ്പ് പറയണം.
സംരംഭങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണത്തിന് ചെലവഴിച്ച തുക വ്യവസായ മന്ത്രിയിൽ നിന്ന് വ്യക്തിപരമായി തിരിച്ചുപിടിക്കണം. സംയുക്ത പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക