രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ പറയുന്നത്. തലേ ദിവസം ബാക്കിയുള്ള അൽപം ചോറും കൂടെ മുട്ടയും ഗോതമ്പോ, മൈദയോ ഉപയോഗിച്ച് വളരെ സിംപിളായി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
ചോറ് – 1 കപ്പ്
മുട്ട – 3 എണ്ണം
മൈദ/ഗോതമ്പ് പൊടി – 1 വലിയ സ്പൂൺ
ക്യാരറ്റ് – ആവശ്യത്തിന്
പച്ചമുളക് – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ ചോറ് ചെറുതായി ചതച്ച് എടുക്കുക. ഇതിലേക്ക് കോഴിമുട്ട ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനു ശേഷം ഈ ചേരുവയിലേക്ക് മൈദയോ ഗോതമ്പ് പൊടിയോ ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്ത് എടുക്കണം. ഈ മിക്സിലേക്ക് എരിവ് അനുസരിച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ക്യാരറ്റ് അരിഞ്ഞതും അൽപം മഞ്ഞൾപൊടിയും ചേർക്കാം. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്.
ഇതിനു ശേഷം ചെറു തീയിൽ ചൂടാക്കിയ നോൺ സ്റ്റിക് പാനിൽ ദോശ പോലെ ചുട്ടെടുക്കാം. നല്ല രുചിയുള്ള വെറൈറ്റി ദോശ ബ്രേക്ക്ഫാസ്റ്റിനായി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക