കഴിഞ്ഞ ദിവസമാണ് സുബി അവസാന ഘട്ടങ്ങളിൽ ചിത്രീകരിച്ച വീഡിയോകൾ സഹോദരൻ എബി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ സുബിക്ക് കരൾ പകുത്ത് നൽകാൻ തയ്യാറായ ബന്ധുവിനെ ആണ് എബി പരിചയപ്പെടുത്തിയിരിക്കുന്നത്.
‘ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’, എന്നാണ് എബി, സുബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിച്ചിരിക്കുന്നത്. സുബിക്ക് ഒപ്പമുള്ള ജിഷയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക